ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ ഇപ്പോൾ ടി വി കളിൽ കാണാനില്ലെന്നുള്ളത് ഏറെ ശ്രദ്ധേയമാണല്ലോ ! കാരണത്തിന് പുറകെ പോകേണ്ടതില്ല. അത് ഏവർക്കും അറിയാവുന്നതാണ്. ടീച്ചർ ചെയ്ത അപരാധം എന്താണ്? അവർ വ്യക്തമായും ന്യായമായും സ്ഥിതിഗതികൾ കാര്യകാരണസഹിതം വ്യക്തമാക്കുന്നു. അല്ലെങ്കിൽ, വ്യക്തമായി പറയുന്നു. അല്ലെങ്കിൽ, അവതരിപ്പിക്കുന്നു. ഇത് ന്യൂനതയായി അനുഭവപ്പെടുന്നത് ആർക്കാണ് ? ഇവിടെ പറയാതെ തന്നെ ഇത് വായിക്കുന്നവർക്ക് ഗ്രഹിക്കാനാവും.
യഥാർത്ഥത്തിൽ ആരോഗ്യ മന്ത്രിയുടെ പങ്ക് എന്താണ് ? കൊറോണാ കാലത്തിന്റെ തുടക്കം മുതൽ കുറഞ്ഞ ദിവസങ്ങൾ വരെ കൊറോണ വിവരങ്ങൾ മാധ്യമങ്ങളിൽ “ബ്രീഫിംഗ് ” നടത്തിയത്; അതും വ്യക്തമായ രീതിയിലും വാക്ചാതുര്യത്തോടും അവതരിപ്പിച്ചത് ഏറ്റവും സ്മരണീയമാണ്. ഇത് ജനങ്ങൾ ഒന്നായി ഏറ്റെടുക്കുകയും ടീച്ചറെ പ്രശംസിക്കാൻ തുടങ്ങിയപ്പോഴേക്കും “കളത്തിന് ” ഒരു കുലുക്കം ഉണ്ടായി. പിന്നെ, ടീച്ചറെ എങ്ങനെയും കളത്തിന് പുറത്താക്കണമെന്ന വിചാരവും വീണ്ടുവിചാരവും ചിലർക്കെങ്കിലും ഉണ്ടായി. അതിന്റെ ഫലം അല്ലെങ്കിൽ, അനന്തരഫലം ടീച്ചർ കളത്തിന് പുറത്തായി. അല്ലെങ്കിൽ, പുറത്താക്കപ്പെട്ടു. അത് ടീച്ചറുടെ മുഖത്ത് നിഴലിക്കുന്നതും വ്യക്തമാകുന്നതും പലപ്പോഴും അവരെ വീക്ഷിക്കുന്നവർക്ക് കാണാവുന്നതാണ്.
മുഖ്യൻ കഴിഞ്ഞാൽ ആരോഗ്യ മന്ത്രി സംസാരിക്കണ്ട സ്ഥാനത്ത് മറ്റ് വകുപ്പ് മന്ത്രിമാരാണ് സംസാരിക്കുന്നത്. അത് യഥാർത്ഥത്തിൽ ടീച്ചറെ പുകച്ചതിന് തുല്യമല്ലേ !
എങ്കിലും, ടീച്ചറുടെ ഉള്ള് ഇവിടുത്തെ ജനങ്ങൾക്കറിയാം.
ഒരു കാര്യം വ്യക്തമാണ്: ടീച്ചറെ ആരൊക്കെ പുകച്ചാലും ഒതുക്കാൻ ശ്രമിച്ചാലും ടീച്ചറിന്റെ വ്യക്തിത്വവും മാഹാത്മ്യവും കഴിവും ഒക്കെ ആർക്കും വ്യാവർത്തിക്കാനാവില്ല.
ശൈലജ ടീച്ചർ ചെയ്ത അപരാധം എന്താണ്?
- Advertisement -
- Advertisement -
- Advertisement -
- Advertisement -