HomeNewsCrimeപോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അഞ്ചലിൽ അറസ്റ്റിൽ

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അഞ്ചലിൽ അറസ്റ്റിൽ

- Advertisement -

അഞ്ചൽ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. നിലമ്പൂർ സ്വദേശി റിയാസിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.

​അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നര വർഷം മുൻപ് പീഡിപ്പിച്ച കേസിലാണ് റിയാസ് ആദ്യം അറസ്റ്റിലായത്. തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി വീണ്ടും ഇതേ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

​നിലമ്പൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയോടെ അഞ്ചൽ സി.ഐ ഗോപകുമാർ, എസ്.ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments