25.9 C
Kollam
Wednesday, November 5, 2025
HomeEntertainmentHollywoodപെഡ്രോ പാസ്കൽ അനുഭവിച്ച പോലെ വാൾട്ടൺ ഗോഗിൻസിനെയും ആരാധകർ എതിർക്കും; പീറ്റ‍് ഡേവിഡ്സൺ

പെഡ്രോ പാസ്കൽ അനുഭവിച്ച പോലെ വാൾട്ടൺ ഗോഗിൻസിനെയും ആരാധകർ എതിർക്കും; പീറ്റ‍് ഡേവിഡ്സൺ

- Advertisement -

ഹോളിവുഡ് നടൻ വാൾട്ടൺ ഗോഗിൻസിനെ കുറിച്ച് വിവാദപരമായ അഭിപ്രായവുമായി കോമഡി താരം പീറ്റ‍് ഡേവിഡ്സൺ രംഗത്തെത്തി. “ഇപ്പോൾ ഗോഗിൻസ് എല്ലായിടത്തും അഭിനയിക്കുന്നുണ്ട്. ആരാധകർക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അധികം പ്രദർശനം കിട്ടിയാൽ അവർ ഉടൻ തന്നെ വിരക്തരാകും. പെഡ്രോ പാസ്കലിനോട് സംഭവിച്ചതുപോലെ തന്നെ” എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ പെഡ്രോ പാസ്കൽ ഹോളിവുഡിൽ ഏറ്റവും തിരക്കേറിയ താരമായിരുന്നുവെങ്കിലും, അതിന്റെ പേരിൽ തന്നെ ആരാധകർ ‘ഒവേഴ്‌സാചറേഷൻ’ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതേ രീതിയിലുള്ള പ്രതികരണങ്ങൾ ഗോഗിൻസിനെയും ബാധിക്കാമെന്ന് ഡേവിഡ്സൺ പ്രവചിച്ചതോടെ, ഹോളിവുഡ് ലോകത്ത് വലിയ ചര്‍ച്ച ഉയർന്നിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments