കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച തെരഞ്ഞെടുപ്പ് സംബന്ധമായ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്ന് പാർട്ടി എം.പി. ശശി തരൂർ ആവശ്യപ്പെട്ടു. രാഹുലിന്റെ ചോദ്യങ്ങൾ ഗൗരവമായതിനാൽ അവ മുഖവിലയ്‌ക്കെടുക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും ജനാധിപത്യത്തിന്റെ ആരോഗ്യം നിലനിർത്താനും കമ്മീഷന്റെ സുതാര്യമായ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ചുള്ള സംശയങ്ങൾക്ക് സമയോചിതമായ മറുപടി നൽകാത്തത് പൊതുജന വിശ്വാസം തകര്ക്കാൻ ഇടയാക്കുമെന്ന് തരൂർ മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും തരൂരിന്റെ പിന്തുണയും രാഷ്ട്രീയ വേദിയിൽ പുതിയ ചര്‍ച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.






















