തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 13 പവൻ സ്വർണം കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ജീവനക്കാരുടെ മേൽ സംശയം ഉയർന്നതോടെ ആറ് ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി അനുമതി തേടി പൊലീസ് നീങ്ങുന്നത്.
സംഭവ ദിവസം സിസിടിവികൾ പ്രവർത്തിച്ചിരുന്നില്ലെന്നത് കാര്യത്തിൽ കൂടുതൽ സംശയം ഉണർത്തിയിരുന്നു. സംഭവത്തിന്റെ യഥാർത്ഥ കാരണകാരികളെ കണ്ടെത്താൻ പൊലീസ് തുടർനടപടികളുമായി മുന്നേറുകയാണ്.

















