26.8 C
Kollam
Monday, June 22, 2026
HomeNewsCrimeകാമുകിയെ കൊന്നതിനു ശേഷം ; അഭിഭാഷകൻ ജീവനൊടുക്കി

കാമുകിയെ കൊന്നതിനു ശേഷം ; അഭിഭാഷകൻ ജീവനൊടുക്കി

- Advertisement -
മധുരയിൽ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. താന്‍ കാമുകിയായ ചിത്രാദേവിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായാണ് ഇയാള്‍ ആത്മഹത്യാക്കുറിപ്പിലൂടെ അറിയിച്ചത് . ഒരുമാസത്തോളമായി ചിത്രാദേവിയെ കാണാതായിരുന്നു. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ചയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ പത്ത് വയസുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണന്‍ താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ രണ്ട് മുതലാണ് മധുരയില്‍ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. തുടര്‍ന്ന് ചിത്രാദേവിയുടെ പിതാവ് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി  തിരുമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments