HomeKeralamഭിന്നശേഷി കുട്ടികൾക്കായി കെ.എസ്.ഒ.എസ് സംഘടിപ്പിച്ച 'അൻപ്' പദ്ധതിക്ക് സമാപനം; കുട്ടികൾക്കൊപ്പം ചേർന്ന് കെ.എസ്. ചിത്ര

ഭിന്നശേഷി കുട്ടികൾക്കായി കെ.എസ്.ഒ.എസ് സംഘടിപ്പിച്ച ‘അൻപ്’ പദ്ധതിക്ക് സമാപനം; കുട്ടികൾക്കൊപ്പം ചേർന്ന് കെ.എസ്. ചിത്ര

- Advertisement -

കൊല്ലം: കേരളത്തിലെ നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഓഫ്താൽമിക് സർജൻസും (KSOS) കൊല്ലം ഓഫ്താൽമിക് അസോസിയേഷനും സംയുക്തമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച മാതൃകാ പദ്ധതിയായ ‘അൻപ്’ സമാപിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന സമാപന ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക പത്മഭൂഷൺ കെ.എസ്. ചിത്ര മുഖ്യാതിഥിയായിരുന്നു.

വീഡിയോ കാണാൻ താഴെ ക്ലിക് ചെയ്യുക :

‘അൻപ്’ എന്ന പേര് ഏറെ ഹൃദയസ്പർശിയാണെന്ന് കെ.എസ്. ചിത്ര പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രത്യേക ആവശ്യങ്ങളും മാനസികാവസ്ഥയും പലപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് സാധിക്കാറില്ല. അവർക്ക് ഏറ്റവും പ്രധാനം സ്നേഹവും കരുതലും പരിചരണവുമാണ്; അത് നൽകാൻ രക്ഷിതാക്കൾ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. തുടർന്ന് കുട്ടികളോടൊപ്പം ഗാനങ്ങൾ ആലപിച്ചും സ്നേഹം പങ്കിട്ടും ചിത്ര സദസ്സിനെ ആനന്ദത്തിലാഴ്ത്തി.

ചടങ്ങിൽ ഡോ. രാജീവ് സുകുമാരൻ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ അനൂപ്, ചിത്രാ രാഘവൻ, ജെയിൻ ചിമ്മൻ, സിസ്റ്റർ സവേരിയ മേരി എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments