അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യ ഉന്നയിച്ച കടുത്ത ചോദ്യങ്ങൾക്ക് മുന്നിൽ വ്യക്തമായ മറുപടി നൽകാനാകാതെ പ്രതിസന്ധിയിലായി. റഷ്യയുമായി അമേരിക്ക നടത്തുന്ന വ്യാപാരത്തെക്കുറിച്ച് ഇന്ത്യ ചൂണ്ടിക്കാട്ടിയപ്പോൾ, “അത് സംബന്ധിച്ച് അറിയില്ല, പരിശോധിക്കാം” എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യയ്‌ക്കെതിരേ തീരുവ വർധനവിന്റെ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന ട്രംപിന്റെ സമീപനത്തിലാണ് ഈ ചോദ്യം ഉയർന്നത്. ട്രംപിന്റെ ഈ പ്രതികരണം അമേരിക്കൻ മാധ്യമങ്ങളിലും അന്താരാഷ്ട്ര രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയാകുകയാണ്.
പൂച്ചയെ കൊന്നശേഷം ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ്
ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ വഷളാക്കാൻ ഇടയാകുന്ന നിലപാടാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സംഭവം ട്രംപിന്റെ വിദേശ വ്യാപാരനയത്തിലെ അസ്വാഭാവികതകളും വ്യക്തമായ ആശയക്കുഴപ്പവും തുറന്നുകാട്ടുന്നുവെന്ന് വിമർശകർ അഭിപ്രായപ്പെട്ടു.
