26.3 C
Kollam
Friday, August 29, 2025
HomeMost Viewedസഹായം തേടിയെത്തിയവർക്കെതിരെ വീണ്ടും ഇസ്രയേൽ ആക്രമണം; ഗാസയിൽ 22 പേർ കൊല്ലപ്പെട്ടു

സഹായം തേടിയെത്തിയവർക്കെതിരെ വീണ്ടും ഇസ്രയേൽ ആക്രമണം; ഗാസയിൽ 22 പേർ കൊല്ലപ്പെട്ടു

- Advertisement -
- Advertisement - Description of image

ഗാസയിൽ ആഹാരവും മരുന്നുകളും തേടി നീങ്ങിയ പൗരന്മാർക്ക് നേരെ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. ഗാസയുടെ മധ്യഭാഗത്ത് സൈനികരുടെ വെടിവെയ്പ്പിൽ കുറഞ്ഞത് 22 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പലതും ഭക്ഷ്യ സഹായ വിതരണം നടക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. തീവ്രദുരിതത്തിലാണ് ഇപ്പോൾ ഗാസയിലെ ജനതഅനുദിനം സഹായം തേടി പുറപ്പെട്ടവർക്ക് നേരെ സൈനിക നടപടികൾ തുടരുകയാണ്.

ഇതോടെ മരണസംഖ്യയും ഭീകരതയും കൂടിവരികയാണ് സംഭവത്തിൽ ഐക്യരാഷ്ട്ര സഭയും മറ്റു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭക്ഷ്യ സഹായം തേടുന്നവർക്ക് നേരെയുള്ള ആക്രമണം മനുഷ്യാവകാശ ലംഘനമാണെന്ന് ഇവർ വ്യക്തമാക്കി.

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണം; മരണകാരണം വ്യക്തമല്ല


ഗാസയിൽ വിശപ്പിന്റെ തുടക്കം മിതമായതായിരുന്നുവെങ്കിലും ഇപ്പോൾ അത് ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. ഇസ്രയേലിന്റെ നീക്കങ്ങൾ യുദ്ധ നിയമങ്ങൾക്കും അന്താരാഷ്ട്ര മാതൃകകൾക്കും വിരുദ്ധമാണെന്ന വിമർശനവും ശക്തമാവുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments