29.1 C
Kollam
Thursday, March 27, 2025
HomeRegionalCulturalലയതരംഗ്– സൂര്യ സാംസ്കാരിക സംഘടനയുടെ കൊല്ലത്തെ പ്രവർത്തനം പുനരാരംഭിക്കുന്നു; കെ.എസ്.ഹരിശങ്കറിന്റെ സംഗീത പരിപാടിയോടെ

ലയതരംഗ്– സൂര്യ സാംസ്കാരിക സംഘടനയുടെ കൊല്ലത്തെ പ്രവർത്തനം പുനരാരംഭിക്കുന്നു; കെ.എസ്.ഹരിശങ്കറിന്റെ സംഗീത പരിപാടിയോടെ

- Advertisement -
- Advertisement -

സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ലയതരംഗിന്റെ പ്രവർത്തനം കോവിഡിന്റെ കാലത്താണ് നിലച്ചത്. പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 31ന് വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ ഗായകൻ കെ.എസ്.ഹരിശങ്കറിന്റെ പൊതുസംഗീത പരിപാടി നടക്കും.

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്; ഫെബ്രുവരി 2 മുതൽ 9 വരെ

തുടർന്ന്, ഏപ്രിലിൽ അനിത ശൈഖ്, മധുശ്രീ നാരായൺ, മധുവന്തി നാരായൺ, പ്രസീദ ചാലക്കുടി എന്നീ പ്രമുഖ ഗായകർ പങ്കെടുക്കുന്ന സംഗീതോത്സവവും ജൂണിൽ കെപിഎസി, കാളിദാസ കലാകേന്ദ്രം, പ്രകാശ് കലാകേന്ദ്രം എന്നിവർ അവതരിപ്പിക്കുന്ന നാടകോത്സവം, ഒക്ടോബറിൽ മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ഗോവിന്ദ്, മോഹിനിയാട്ട സംഘമായ സപ്തലയ എന്നിവർ അവതരിപ്പിക്കുന്ന നൃത്തോത്സവം, 2026 ജനുവരിയിൽ സാഹിത്യ–ചലച്ചിത്ര മേള എന്നിവയും സംഘടിപ്പിക്കും.

വനിത ദിനത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും നടത്തുമെന്നും സംഘടനയുടെ മെംബർമാർക്കു മാത്രമാണ് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കൂ എന്നും ലയതരംഗ്–സൂര്യ പ്രസിഡന്റ് ഉമ മോഹൻദാസ്, സെക്രട്ടറി മേഘ്ന രാജീവ്, ട്രഷറർ നിസ ഫാസിൽ, ജോയിന്റ് സെക്രട്ടറി രാജശ്രീ നായർ എന്നിവർ അറിയിച്ചു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments