28 C
Kollam
Friday, May 15, 2026
HomeLifestyleHealth & Fitnessചാണകവും ഗോമൂത്രവും കൊറോണ ഭേദമാക്കും : അസം എം.എല്‍.എ

ചാണകവും ഗോമൂത്രവും കൊറോണ ഭേദമാക്കും : അസം എം.എല്‍.എ

- Advertisement -

ലോകത്തെ ഭീതിയിലാഴ്ത്തി ഭയാനകമാം വിധം പടരുന്ന കൊറോണ വൈറസിന്റെ ചികിത്സയ്ക്ക് ചാണകവും മൂത്രവും ഏറെ ഗുണം ചെയ്യുമെന്ന് അസമിലെ ബിജെപി നിയമസഭാംഗം സുമന്‍ ഹരിപ്രിയ.

ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ മൂല്യങ്ങള്‍ ധാരാളമുണ്ടെന്നും അത് ഉപയോഗിച്ചു ക്യാന്‍സര്‍ രോഗശാന്തി കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഗുജറാത്തിലെ ഒരു ആയുര്‍വേദ ആശുപത്രി ക്യാന്‍സര്‍ രോഗികളെ ഒരേ മുറിയില്‍ പശുക്കളോടൊപ്പം പാര്‍പ്പിക്കുന്നു. ചാണകം അവരുടെ ശരീരത്തില്‍ പ്രയോഗിക്കുന്നതിനൊപ്പം ഗോമൂത്രം കൊണ്ടുള്ള പഞ്ചഗവ്യവും അവര്‍ക്ക് നല്‍കുന്നു. ഇത്തരത്തില്‍ ഒരു ക്യാന്‍സര്‍ രോഗി സുഖം പ്രാപിച്ചു എന്നതിന് തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും കൊറോണ വൈറസ് ചികിത്സിക്കാന്‍ ചാണകവും മൂത്രവും ഉപയോഗിക്കുന്നത് പ്രയോജനകരമാണെന്ന് താന്‍ കരുതുന്നതയും മുന്‍ കേന്ദ്ര മന്ത്രി ബിജോയ ചക്രവര്‍ത്തിയുടെ മകള്‍ സുമന്‍ ഹരിപ്രിയ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments