26.3 C
Kollam
Tuesday, March 17, 2026
HomeNewsCrimeകൊട്ടാരക്കര അവധൂതാശ്രമത്തിൽ സ്വത്ത് തട്ടിപ്പ് ആരോപണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വേദഗുരുസദാനന്ദ സ്വാമി ഫൗണ്ടേഷൻ

കൊട്ടാരക്കര അവധൂതാശ്രമത്തിൽ സ്വത്ത് തട്ടിപ്പ് ആരോപണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വേദഗുരുസദാനന്ദ സ്വാമി ഫൗണ്ടേഷൻ

- Advertisement -

കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിൽ ഗുരുതരമായ സ്വത്ത് തട്ടിപ്പും ഭരണ ക്രമക്കേടുകളും നടന്നുവെന്നാരോപിച്ച് വേദഗുരു സദാനന്ദ സ്വാമി ഫൗണ്ടേഷൻ രംഗത്തെത്തി. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് അവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നവോത്ഥാന ചിന്തകൻ സദാനന്ദ സ്വാമികൾ സ്ഥാപിച്ച ആശ്രമം ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഭാരവാഹികൾ ആരോപിക്കുന്നു. നിലവിലെ മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി ചുമതലയേറ്റതിനു ശേഷം ആശ്രമഭരണത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്നും, കോടതി നിർദ്ദേശങ്ങൾ ലംഘിച്ചാണ് കാര്യങ്ങൾ നടത്തുന്നതെന്നും അവർ പറയുന്നു.

കൊല്ലം ജില്ലാ കോടതിയുടെ 1970ലെ സ്കീം പ്രകാരം ആശ്രമഭരണം നടത്തേണ്ടതുണ്ടെങ്കിലും, അത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം. മാനേജർ നിയമനത്തിൽ ഉൾപ്പെടെ അഴിമതി ഉണ്ടായി. തുടർന്ന്, നിയമിച്ചവർ രാജിവെച്ചതായും വ്യക്തമാക്കുന്നു.

കേരളത്തിൽ കടുത്ത ചൂട്; ഉയർന്ന താപനിലയും ഈർപ്പവും, വൈകുന്നേരങ്ങളിൽ ഇടിമിന്നൽ സാധ്യത

ഇതിനിടെ, ആശ്രമവുമായി ബന്ധപ്പെട്ട ഒരാൾ ചിലരുടെ പിന്തുണയോടെ വൻതോതിൽ സ്വത്തുകൾ കയ്യേറിയതായും പരാതിയുണ്ട്. ഏകദേശം 215 ഏക്കർ സ്ഥലത്തെ വിലപിടിപ്പുള്ള മരങ്ങൾ, 5000 റബ്ബർ മരങ്ങൾ, 50 ചന്ദനമരങ്ങൾ എന്നിവ വെട്ടിമാറ്റി 10 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് *ആരോപണം* .

കൂടാതെ, ആശ്രമത്തിലെ വിലമതിക്കാനാവാത്ത വസ്തുക്കൾ ഉൾപ്പെടെ ആനക്കൊമ്പുകൾ കാണാതായതായും കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയതായി പറയുന്നു. സ്വാമി രാമാനന്ദ ഭാരതിക്കെതിരെ ആക്രമണശ്രമം ഉണ്ടായതും പരാതിയിൽ ഉൾപ്പെടുന്നു.

ഇത്തരം ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് ഫൗണ്ടേഷന്റെ ആവശ്യം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments