മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ഊർജ വിപണിയെ മാത്രമല്ല, മറ്റു വ്യവസായങ്ങളെയും ബാധിക്കാൻ തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യവും ഗൾഫ് മേഖലയിൽ ഉയരുന്ന അനിശ്ചിതത്വവും കാരണം ക്രൂഡ് ഓയിൽ വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ നേരിട്ടുള്ള ആഘാതം എൽപിജി സിലിണ്ടറുകളുടെ വിലയിൽ പ്രതിഫലിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ അതിലൊതുങ്ങുന്നില്ല പ്രശ്നം. കുപ്പിവെള്ള വ്യവസായവും ഇന്ധനവില വർധനയുടെ ആഘാതം നേരിടേണ്ടി വരാം.
സീറ്റ് ചര്‍ച്ചയ്ക്ക് ഡൽഹിയിലേക്ക് പോകില്ലെന്ന് കെ സുധാകരൻ; കേരള കോൺഗ്രസിൽ സംഘർഷ സൂചന
പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ക്രൂഡ് ഓയിൽ അടിസ്ഥാനമാക്കിയുള്ളതായതിനാൽ എണ്ണവില ഉയർന്നാൽ ഉത്പാദന ചെലവും കൂടും. കൂടാതെ ഗതാഗതച്ചെലവ് വർധിക്കുന്നതും വില വർധനയ്ക്ക് കാരണമാകും. ഇതെല്ലാം ചേർന്നാൽ ഇന്ത്യയിൽ കുപ്പിവെള്ളത്തിന്റെ വിപണി വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യവസായ മേഖലയിലെ വിലയിരുത്തൽ. എന്നാൽ സർക്കാർ ഇടപെടലുകളും ആഗോള വിപണിയിലെ മാറ്റങ്ങളും അനുസരിച്ചായിരിക്കും അന്തിമ വില നിർണ്ണയിക്കപ്പെടുക.






















