പ്രൈം വീഡിയോ ഒരുക്കുന്ന ‘ഗോഡ് ഓഫ് വാർ’ ലൈവ്-ആക്ഷൻ സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാണ് ആരംഭിച്ചത്. ക്രാറ്റോസും അത്രെയുസും ആദ്യമായി ലൈവ്-ആക്ഷൻ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രം വൈറലായെങ്കിലും നിരവധി ആരാധകർ നിരാശ പ്രകടിപ്പിച്ചു. ചിലർ ദൃശ്യങ്ങളുടെ ഗുണമേന്മയും കഥാപാത്രങ്ങളുടെ അവതരണവും ഗെയിമിലെ ഐകോണിക് ലുക്കിനോട് പൊരുത്തപ്പെടുന്നില്ലെന്ന് വിമർശിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മീമുകൾ വ്യാപകമായി പ്രചരിക്കുകയും “മീഡിയോകർ നിലവാരം” എന്നാണ് ചിലരുടെ അഭിപ്രായവും ഉയരുന്നത്. എന്നാൽ മറ്റൊരു വിഭാഗം ആരാധകർ ഇത് നിർമ്മാണത്തിന്റെ തുടക്കഘട്ട ചിത്രമാണെന്നും അന്തിമ പതിപ്പിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ഉണ്ടാകാമെന്നും അഭിപ്രായപ്പെട്ടു. നോർസ് പുരാണ പശ്ചാത്തലത്തിൽ അച്ഛൻ-മകൻ ബന്ധവും സാഹസിക യാത്രയും ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്. ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രോജക്ടിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും ശക്തമായി തുടരുകയാണ്.






















