ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന പാകിസ്താന്റെ നിലപാട് ശക്തമായ തിരിച്ചടിയിലേക്ക് നയിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കി. ഇന്ത്യയെ ഒഴിവാക്കി ടൂര്‍ണമെന്റ് നടത്തുന്നത് അസാധ്യമായ കാര്യമാണെന്നും, അത്തരം നീക്കങ്ങള്‍ ക്രിക്കറ്റ് ഭരണഘടനയ്ക്കും വാണിജ്യ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണെന്നും ഐസിസി വ്യക്തമാക്കി. ഇന്ത്യ ലോകക്രിക്കറ്റിലെ പ്രധാന സാമ്പത്തിക ശക്തിയായതിനാല്‍ അവരുടെ പങ്കാളിത്തമില്ലാതെ ലോകകപ്പ് നടക്കില്ലെന്നാണ് നിലപാട്. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ ബഹിഷ്‌കരണ നീക്കത്തില്‍ ഉറച്ച് നിന്നാല്‍ പോയിന്റ് നഷ്ടം മുതല്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള വിലക്കുവരെ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൂചനയുണ്ട്. പാകിസ്താന്‍ എടുത്തുനില്‍ക്കുന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടു. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഐസിസി കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ഇന്ത്യയെ ബഹിഷ്‌കരിച്ചാല്‍ പാകിസ്താന് കിട്ടുക എട്ടിന്റെ പണി; നിലപാട് കടുപ്പിച്ച് ഐസിസി
- Advertisement -
- Advertisement -
- Advertisement -




















