27.7 C
Kollam
Friday, January 30, 2026
HomeMost Viewedആറ്റൂരിൽ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം; ഒരാൾ മരിച്ചു

ആറ്റൂരിൽ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം; ഒരാൾ മരിച്ചു

- Advertisement -

ആറ്റൂർയിൽ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാർ ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ ഒരാൾ മരിച്ചു. ആറ്റൂർ സ്വദേശിനികളായ സരോജിനി (72), ജാനകി (74), ദേവകി (75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനി മരിച്ചു; ജാനകിയെയും ദേവകിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിൽ മൂവരും മാത്രമായിരുന്നു താമസം; അവിവാഹിതരാണ്.

‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’; ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്


ഇവരെ കാണാനില്ലാതിരുന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. കീടനാശിനിയാണ് മൂവരും കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രായാധിക്യത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളും നൈരാശ്യവുമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന സൂചനയാണ് കുറിപ്പിൽ ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments