27.7 C
Kollam
Friday, January 30, 2026
HomeNewsCrimeബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ; പെൺകുട്ടിയെ ആണ്‍സുഹൃത്ത് വീട്ടിൽ കയറി വെടിവച്ചു കൊന്നു

ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ; പെൺകുട്ടിയെ ആണ്‍സുഹൃത്ത് വീട്ടിൽ കയറി വെടിവച്ചു കൊന്നു

- Advertisement -

കൊൽക്കത്ത ബന്ധം അവസാനിപ്പിച്ചതില്‍ അസന്തോഷം പ്രകടിപ്പിച്ച ആണ്‍സുഹൃത്ത് മുന്‍ പ്രണയിനിയുടെ വീട്ടിൽ കയറി വെടിവച്ചു. സംഭവത്തില്‍ പെണ്‍കുട്ടി സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. വീട്ടുകാർക്കും അയൽക്കാർക്കും വെടിവെപ്പിന്റെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും, പെൺകുട്ടി ബന്ധം അവസാനിപ്പിച്ചതോടെ യുവാവ് പ്രകോപിതനായി വന്നതാണെന്നും പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments