26.9 C
Kollam
Sunday, July 5, 2026
HomeNewsCrimeഎന്‍കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുപറഞ്ഞ് വിസ തട്ടിപ്പ് ; ആര്‍എസ് പി ജില്ലാ നേതാവിന്റെ മകനെ...

എന്‍കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുപറഞ്ഞ് വിസ തട്ടിപ്പ് ; ആര്‍എസ് പി ജില്ലാ നേതാവിന്റെ മകനെ നാട്ടുകാര്‍ നാടകീയമായി പിടികൂടി

- Advertisement -

എംപിമാരായ എന്‍കെ പ്രേമചന്ദ്രന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരു പറഞ്ഞ് വിസ തട്ടിപ്പ് . പ്രതിയായ ആര്‍എസ് പി ജില്ലാ നേതാവിന്റെ മകനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഒട്ടേറെ വീസ തട്ടിപ്പ് കേസുകളില്‍ പ്രതിയായ കുളത്തൂപ്പുഴ സ്വദേശി ഷജിനെ(തമ്പി- 43)യാണു പോലീസ് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

കുളത്തൂപ്പുഴ, അഞ്ചല്‍, കുമളി, തിരുവനന്തപുരം മ്യൂസിയം, ചേലക്കര, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ വിസ തട്ടിപ്പ്, ചെക്ക് തട്ടിപ്പ്, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഷജിന്‍.

എംപിമാരായ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഉടമസ്ഥതയില്‍ ഒമാനില്‍ കമ്പനിയുണ്ടെന്നും അവിടെ ജോലി വാഗ്ദാനം നല്‍കിയുമായിരുന്നു അവസാന തട്ടിപ്പ്.

പതിനഞ്ചോളം യുവാക്കളില്‍ നിന്നു ലക്ഷങ്ങള്‍ വാങ്ങിയ ഷജിന്‍ ഇവരെ സന്ദര്‍ശക വിസയില്‍ ഒമാനില്‍ എത്തിച്ചു. അവിടെ നിന്നും കടന്നു കളഞ്ഞ ഷിജിനെ പിന്നെ കണ്ടെത്താന്‍ യുവാക്കള്‍ ധാരാളം പണിപ്പെട്ടു

ഇതിനിടെ ജോലിയും ആഹാരവുമില്ലാതെ മാസങ്ങളോളം കഷ്ടപ്പെട്ട യുവാക്കള്‍ ഒടുവില്‍ മലയാളി സംഘടനകളുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാല്‍,

ഇന്നലെ പണം തിരികെ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഇയാളുടെ വീടു വളഞ്ഞു. ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കുന്നതിനിടെ, പൊലീസ് എത്തിയപ്പോള്‍ കടന്നുകളയാന്‍ ശ്രമിച്ച ഷജിനെ പരാതിക്കാര്‍ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. തന്റെ പേര് ദുരുപയോഗം ചെയ്തതിനു ഷജിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കും. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments