26.3 C
Kollam
Thursday, February 29, 2024
HomeMost Viewedസംസ്ഥാനത്ത് 272 പേർക്കു കൂടി കോവിഡ്; 111 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 272 പേർക്കു കൂടി കോവിഡ്; 111 പേർക്ക് രോഗമുക്തി

- Advertisement -
- Advertisement -

കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട്‌ ജില്ലയില്‍ നിന്നും 23 പേരുടെയും, എറണാകുളം (പാലക്കാട്‌-1,മലപ്പുറം-1) ജില്ലയില്‍ നിന്നും 20 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നും 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നും 10 പേരുടെയും, കണ്ണൂര്‍ (കാസറഗോഡ്-1) ജില്ലയില്‍ നിന്നും 9 പേരുടെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് (വയനാട്-1) ജില്ലകളില്‍ നിന്നും 6 പേരുടെവീതവും, ആലപ്പുഴ ജില്ലയില്‍ നിന്നും 4 പേരുടെയും, തിരുവനന്തപുരം(കൊല്ലം-10), വയനാട് ജില്ലകളില്‍ നിന്നും 3 പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത് .
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 186576 പേർ നിരീക്ഷണത്തിലാണ് .
ഇവരില്‍ 183542 പേർ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന്‍, 3034 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇതുവരെ 210583 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍,റിപീറ്റ് സാമ്പിള്‍, ഓഗ്മെന്റെഡ് ഉള്‍പ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 5456 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകർ, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 62367 സാമ്പിളുകൾ ശേഖരിച്ചതിൽ 60165 സാമ്പിളുകൾ നെഗറ്റീവ് ആയി.

- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments