HomeMost Viewedപൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍

പൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍

- Advertisement -

പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ സിപിഐഎം സാധ്യത പട്ടികയില്‍ മുന്‍നിരയില്‍ എം സ്വരാജ്. പാര്‍ട്ടി സംസ്ഥാന-ജില്ലാ തലങ്ങളില്‍ നടന്ന പ്രാഥമിക ചര്‍ച്ചകളില്‍ സ്വരാജിന്റെ പേര് ഗൗരവമായി പരിഗണിക്കപ്പെടുന്നതായാണ് സൂചന. കൂടാതെ പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മുസ്ലിം ലീഗ് ശക്തമായ സ്വാധീനം പുലര്‍ത്തുന്ന മണ്ഡലത്തില്‍ ശക്തമായ പ്രചാരണവും വിപുലമായ കൂട്ടായ്മയും അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. പ്രാദേശിക സാമൂഹിക-മത സമവാക്യങ്ങള്‍, മുന്‍ തെരഞ്ഞെടുപ്പ് ഫലം, സംഘടനാ ശക്തി എന്നിവ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പൊന്നാനിയിലെ മത്സരം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments