28.2 C
Kollam
Monday, May 18, 2026
HomeMost Viewed‘വി’യിൽ തുടങ്ങുന്ന മണ്ഡലത്തിൽ അല്ല, വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരിൽ; പ്രമേയം പാസാക്കി ടിവികെ

‘വി’യിൽ തുടങ്ങുന്ന മണ്ഡലത്തിൽ അല്ല, വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരിൽ; പ്രമേയം പാസാക്കി ടിവികെ

- Advertisement -

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ആദ്യ തെരഞ്ഞെടുപ്പ് അരങ്ങേറ്റം എവിടെ എന്ന ചർച്ചയ്ക്ക് പുതിയ വഴിത്തിരിവ്. ‘വി’യിൽ തുടങ്ങുന്ന മണ്ഡലത്തിൽ നിന്നാകും മത്സരമെന്ന അഭ്യൂഹങ്ങൾക്കിടെ, പെരമ്പൂർ മണ്ഡലമാണ് വിജയ് കന്നിയങ്കത്തിനായി പരിഗണിക്കുന്നത് എന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. (ടിവികെ) നേതൃത്വയോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയതായും റിപ്പോർട്ടുണ്ട്.

പാർട്ടി ഘടന ശക്തിപ്പെടുത്തൽ, ബൂത്ത് തല സംഘടന വിപുലീകരണം, യുവജന-സ്ത്രീ വിഭാഗങ്ങളുടെ സജീവീകരണം തുടങ്ങിയ കാര്യങ്ങൾക്കും യോഗത്തിൽ മുൻഗണന നൽകി. പെരമ്പൂരിലെ നഗര-തൊഴിലാളി വോട്ടർമാരെ കേന്ദ്രീകരിച്ചുള്ള ക്യാമ്പെയ്ൻ രൂപരേഖയും തയ്യാറാക്കുന്ന ഘട്ടത്തിലാണ് ടിവികെ. സിനിമാ താരമായി നേടിയ ജനപ്രീതി രാഷ്ട്രീയ പിന്തുണയായി മാറുമോ എന്നതാണ് ഇനി ശ്രദ്ധാകേന്ദ്രം. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ, വിജയ്‌യുടെ ആദ്യ രാഷ്ട്രീയ നീക്കം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments