26.2 C
Kollam
Wednesday, July 9, 2025
HomeLifestyleFoodഇന്ന് ലോക ഭക്ഷ്യ ദിനം : ഇന്ത്യ പട്ടിണിക്കണക്കില്‍ മുന്നോട്ട്

ഇന്ന് ലോക ഭക്ഷ്യ ദിനം : ഇന്ത്യ പട്ടിണിക്കണക്കില്‍ മുന്നോട്ട്

- Advertisement -
- Advertisement -

ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ 101 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനോടനുബന്ധിച്ച് വേണം നമുക്ക് ഈ ഭക്ഷ്യദിനത്തെ ഓര്‍മ്മിക്കാന്‍. വിശപ്പിന്റെ ആഗോള സൂചികയില്‍ നമ്മുടെ രാജ്യം പിന്നോട്ട് പോയി എന്നുള്ളത് ഏറെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.2020ലെ 94-ാം സ്ഥാനത്തുനിന്നും 2021-ല്‍ 101-ാം സ്ഥാനത്തേക്ക് നാം പിന്‍തള്ളപ്പെട്ടിരിക്കുകയാണ്. ആഗോള വിശപ്പ് സൂചികയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളില്‍ നാല് എണ്ണത്തില്‍ മൂന്നും അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ ഭക്ഷണ- ശാരീരിക – മാനസിക വികാസവുമായി ബന്ധപ്പെട്ടുള്ളതാണ്.‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ നമ്മുടെ രാജ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.
അയൽസംസ്ഥാനക്കാരായ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും നേപ്പാളിനെയുമൊക്കെ കടത്തിവെട്ടി ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ101 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തി. വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ലക്ഷ്യം. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റയും പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗം കണ്ടെത്താനുമുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്. ഭക്ഷണവിളകൾ നട്ട് പരിപാലിച്ച്, വിളവെടുത്ത് ഉത്പന്നമാക്കി മാറ്റി, അവ ഏതു വിധേനയും നമ്മളിലേക്ക് എത്തിക്കുന്ന കർഷകർക്ക് നന്ദി പറയാനും ഈ ദിനം നമ്മുക്ക് ഉപയോഗിക്കാം

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments