കണ്ണൂർ ഇരിക്കൂരിലെ കുഞ്ഞാമിന കൊലക്കേസിൽ ഏകദേശം പത്ത് വർഷത്തിന് ശേഷം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് മൂന്നു പ്രതികളെ പിടികൂടിയത്. ഡൽഹി സ്വദേശികളായ പർവീൻ ബാബുവും സക്കീന ഫാത്തിമയും ഉൾപ്പെടെ രണ്ട് സ്ത്രീകളും ഒരു പുരുഷനും കേസിലെ പ്രതികളാണ്. 2016 ഏപ്രിൽ 30ന് പട്ടാപ്പകൽ നടന്ന കവർച്ചയ്ക്കിടെയാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബോർഡ് പരീക്ഷ മാറ്റാൻ ബോംബ് ഭീഷണി; പത്താം ക്ലാസ് വിദ്യാർത്ഥിക്കെതിരെ കേസ്
വയറിലും നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നുവെന്നും ഏകദേശം പത്ത് പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. വ്യാജ പേരും വിലാസവും ഉപയോഗിച്ച് കുഞ്ഞാമിനയുടെ വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന പ്രതികൾ സംഭവം നടന്ന ദിവസം രാവിലെ തന്നെ ക്വാർട്ടേഴ്സ് ഒഴിഞ്ഞ് മുങ്ങുകയായിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് നടത്തിയ ദീർഘകാല അന്വേഷണത്തിനൊടുവിലാണ് ഇവരെ മധ്യപ്രദേശിൽ നിന്ന് പിടികൂടിയത്.






















