ഇന്ത്യയിൽ 40 വയസിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്നുവെന്ന് പുതിയ മെഡിക്കൽ റിപ്പോർട്ട്. മുമ്പ് പ്രായമായവരിലാണ് ഈ രോഗം കൂടുതലായി കണ്ടെത്തിയിരുന്നതെങ്കിലും, ജീവിതശൈലിയിലെ മാറ്റങ്ങൾ യുവാക്കളെ കൂടുതൽ അപകടസാധ്യതയിലാക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജങ്ക് ഫുഡ് ഉപയോഗം, ഫൈബർ കുറവുള്ള ഭക്ഷണം, വ്യായാമക്കുറവ്, അമിതവണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം
തുടക്ക ഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ രോഗനിർണയം വൈകുന്നതും ഗുരുതരത വർധിപ്പിക്കുന്നുണ്ട്. വയറുവേദന, രക്തസ്രാവം, ദീർഘകാല മലബന്ധം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സമയബന്ധിത സ്ക്രീനിംഗും ആരോഗ്യകരമായ ജീവിതശൈലിയും രോഗം നിയന്ത്രിക്കാൻ നിർണായകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.




















