പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെ സിബിഐ കോടതി ശിക്ഷിച്ച പ്രതികളെയാണ് വെറുതെ വിട്ടത്.
രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയിട്ടില്ല. സി.ബി.ഐ കോടതിയുടെ വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.
2009 ഓഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന പോള്‍ മുത്തൂറ്റിനെ ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം സഞ്ചരിച്ച ബൈക്കില്‍ പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിക്കുകയും ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്.