ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുഞ്ഞിന്റെ മരണത്തെക്കുറിച്ച് മാതാപിതാക്കള്‍ നല്‍കിയ മൊഴികളില്‍ പരസ്പര വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആദ്യം നല്‍കിയ വിവരങ്ങളും പിന്നീട് നല്‍കിയ വിശദീകരണങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെയാണ് കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഖമനെയിയെ ആക്രമിച്ചാല്‍ തുറന്ന യുദ്ധമുണ്ടാകും; അമേരിക്കയ്ക്ക് മുന്നറിപ്പുമായി ഇറാന്‍
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും, റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. സമീപവാസികളുടെയും ബന്ധുക്കളുടെയും മൊഴികളും രേഖപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥയോ പീഡനമോ ഉണ്ടായിട്ടുണ്ടോയെന്നതടക്കം എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.





















