കേരളത്തിൽ ബലി പെരുന്നാൾ അവധി ദിനത്തിൽ സർക്കാർ മാറ്റം കൊണ്ടുവന്നു. മുൻകൂട്ടി പ്രഖ്യാപിച്ച ജൂൺ 6 (വെള്ളി) ബലി പെരുന്നാൾ അവധി ഇന്ന് സർക്കാരിന്റെ പുതിയ ഉത്തരവിലൂടെ ജൂൺ 7 (ശനി)യിലേക്ക് മാറ്റിയിരിക്കുകയാണ്.
ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ള പെരുന്നാൾ തീയതി വ്യത്യാസപ്പെടുന്നതിനാലാണ് ഈ മാറ്റം.
കപ്പൽ അപകടം; ഹൈക്കോടതി സർക്കാരിനോട് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ നിർദ്ദേശം
ജൂൺ 6-ന് എല്ലാ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കും. ജൂൺ 7-ന് ബലി പെരുന്നാൾ ആഘോഷിക്കുന്നതിനാൽ ആ ദിനം ഔദ്യോഗിക അവധിയായിരിക്കും.
