26 C
Kollam
Sunday, September 21, 2025
HomeMost Viewedവീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചു; മനംനൊന്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചു; മനംനൊന്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

- Advertisement -
- Advertisement - Description of image

കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ മനോവിഷമത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു.കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജിയുടെ മകള്‍ അഭിരാമിയാണ് (19) ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്കാണ് പതാരത്തുനിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല അധികൃതരും പോലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടില്‍ പ്രായമായഒരാള്‍ മാത്രമാണുണ്ടായിരുന്നത്.

അധികൃതര്‍ ബാങ്കിലെത്തിയപ്പോള്‍ അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യനടന്നതായി ഫോണ്‍ എത്തിയത്.സിംബോളിക് പൊസഷന്‍ എന്ന നടപടി മാത്രമാണ് നടന്നതെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു.ഇതിനുശേഷം ബാങ്ക് പത്രപരസ്യം നല്‍കിയശേഷമാണ് ജപ്തി നടപ്പാക്കുക.

ഇത് വസ്തു ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിക്കുകയാണ് രീതിയെന്നും ബാങ്ക് അധികൃതർ പറയുന്നു. നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് അഭിരാമി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments