27.8 C
Kollam
Tuesday, July 14, 2026
HomeMost Viewedഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ; ടോക്യോ പാരാലിമ്പിക്‌സ്

ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ; ടോക്യോ പാരാലിമ്പിക്‌സ്

- Advertisement -

ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ നേട്ടം. ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്. ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി. ഇതോടെ ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം15ആയി. ഇന്ത്യയുടെ അക്കൗണ്ടിലുള്ളത് മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments