28.6 C
Kollam
Wednesday, June 10, 2026
HomeMost Viewedവോട്ടെടുപ്പ് ദിവസം തമിഴ്‌നാട്ടിലെ ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് ഇറങ്ങിവരും; ടിവികെ സ്ഥാപകദിനത്തില്‍ വിജയ്

വോട്ടെടുപ്പ് ദിവസം തമിഴ്‌നാട്ടിലെ ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് ഇറങ്ങിവരും; ടിവികെ സ്ഥാപകദിനത്തില്‍ വിജയ്

- Advertisement -

വോട്ടെടുപ്പ് ദിനം തമിഴ്‌നാട്ടിലെ ജനാധിപത്യ ഉത്സവമായി മാറുമെന്നും, ഓരോ വീട്ടില്‍ നിന്നും ഒരൊറ്റ വിജയ് വീതം പുറത്തുവരുമെന്നും വിജയ് പറഞ്ഞു. തമിഴക വെട്രി കഴകം സ്ഥാപകദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ശക്തിയിലാണ് ടിവികെയുടെ രാഷ്ട്രീയം നിലനില്‍ക്കുന്നതെന്നും, വ്യക്തിപൂജയല്ല, ജനകീയ പങ്കാളിത്തമാണ് പാര്‍ട്ടിയുടെ അടിസ്ഥാനം എന്നും വിജയ് വ്യക്തമാക്കി.

അധികാരത്തിനായുള്ള രാഷ്ട്രീയമല്ല, സാമൂഹ്യനീതി, അഴിമതി രഹിത ഭരണം, സമത്വം എന്നിവ ലക്ഷ്യമിട്ടുള്ള പോരാട്ടമാണ് ടിവികെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളും സാധാരണക്കാരും മുന്നണി നിരയില്‍ എത്തുന്ന രാഷ്ട്രീയമാണ് ആവശ്യമെന്നും, വോട്ടെടുപ്പ് ദിനത്തില്‍ അത് പ്രതിഫലിക്കുമെന്നും വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഭാവി മാറ്റാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments