26.6 C
Kollam
Wednesday, June 10, 2026
HomeNewsവാളയാര്‍ കേസില്‍ പ്രതിഷേധം ഇരമ്പുന്നു; നവംബര്‍ അഞ്ചിന് പാലക്കാട് ഹര്‍ത്താല്‍

വാളയാര്‍ കേസില്‍ പ്രതിഷേധം ഇരമ്പുന്നു; നവംബര്‍ അഞ്ചിന് പാലക്കാട് ഹര്‍ത്താല്‍

- Advertisement -

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ പ്രതിഷേധം കത്തുന്നു. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇന്നലെ നിയമസഭയിലും ഈ വിഷയം ചൂടുള്ള ചര്‍ച്ചക്ക് വഴിവെച്ചിരുന്നു.

കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു എന്ന് ആരോപണം ഒരു ഭാഗത്ത് ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹര്‍ത്താലിന് അഹ്വാനം ചെയ്തിരിക്കുന്നത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നാലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ബോധപൂര്‍വമായ വീഴ്ച ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments