28.8 C
Kollam
Wednesday, May 13, 2026
HomeNewsമകളുടെ വിവാഹത്തിന് പ്രധാനമന്ത്രിക്കും ക്ഷണക്കത്തയച്ച് ഒരു പിതാവ്; ഒടുവില്‍ വീട്ടുകാരെ ഞെട്ടിച്ച് മോദി നല്‍കിയ മറുപടി...

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിക്കും ക്ഷണക്കത്തയച്ച് ഒരു പിതാവ്; ഒടുവില്‍ വീട്ടുകാരെ ഞെട്ടിച്ച് മോദി നല്‍കിയ മറുപടി ഇതാ…

- Advertisement -

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിക്ക് ക്ഷണകത്തയച്ച് ഒരു പിതാവ്. വിരമിച്ച മെഡിക്കല്‍ റിസര്‍ച്ചറും സൂപ്പര്‍വൈസറുമായ തമിഴ്നാട് വെള്ളൂര്‍ സ്വദേശി രാജശേഖരനാണ് മകള്‍ ഡോ. രാജശ്രീയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. മോദിയോടുള്ള ആരാധന കൊണ്ടാണ് മോദിക്ക് ക്ഷണകത്തയച്ചത് എന്നാണ് രാജശേഖരന്‍ പറയുന്നത്. എന്നാല്‍ വീട്ടുകാരെ ഞെട്ടിച്ച് കൊണ്ട് മോദിയുടെ മറുപടിയെത്തി.

‘താങ്കളുടെ മകള്‍ ഡോ. രാജശ്രീയും ഡോ. സുദര്‍ശനും തമ്മിലുള്ള വിവാഹം നടക്കാന്‍ പോകുന്നതില്‍ ഏറെ സന്തോഷമുണ്ട്. മഹത്തായ ഈ അവസരത്തില്‍ എന്നെ ക്ഷണിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. വധൂവരന്‍മാരുടെ ഭാവിജീവിതം എല്ലാവിധ മംഗളങ്ങളും നിറഞ്ഞതാകട്ടെ’-  മോദി മറുപടി കത്തില്‍ കുറിച്ചു.

സെപ്തംബര്‍ 11-നാണ് രാജശേഖരന്റെ മകളുടെ വിവാഹം. മോദിക്ക് തിരക്കിനിടയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും മറുപടി കുറിപ്പ് കുടുംബത്തെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. മോദി അയച്ച മറുപടി കുറിപ്പ് ഫ്രെയിം ചെയ്ത് വീട്ടില്‍ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങള്‍.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments