28.9 C
Kollam
Monday, April 20, 2026
HomeMost Viewedസിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ്; ജഡ്ജിനെതിരെ ആനി രാജ

സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ്; ജഡ്ജിനെതിരെ ആനി രാജ

- Advertisement -

സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ജഡ്ജിനെതിരെ സിപിഐ നേതാവ് ആനി രാജ. ഉത്തരവിട്ട ജഡ്‌ജി സമൂഹത്തിന് ഭീഷണി. പദവിയിൽ നിന്നും നീക്കണം. സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാക്കുന്ന മനസിന് ഉടമയാണ് ജഡ്‌ജിയെന്ന് ആനി രാജ പറഞ്ഞു. കേസിലെ അതിജീവിതയെ അപമാനിക്കുന്നത് വച്ച് പൊറുപ്പിക്കാനാകില്ല. രാജ്യത്താകെ പ്രതിഷേധം ഉയരണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

സിവിക് ചന്ദ്രനെതിരായ പീഡന പരാതി; കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മിഷൻ


കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിട്ടുണ്ടെന്നും ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നുമായിരുന്നു കോടതി നിരീക്ഷണം.

സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരം; മന്ത്രി വീണാ ജോര്‍ജ്

ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസിൽ ആഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments