29.7 C
Kollam
Monday, August 31, 2026
HomeEntertainmentCelebritiesഒ എന്‍ വി സാഹിത്യ പുരസ്‌കാരം ; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്

- Advertisement -

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് ഒ എന്‍ വി സാഹിത്യ പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. നാല്‍പ്പത് വര്‍ഷമായി ചലച്ചിത്ര ഗാനരചനയില്‍ സജീവമാണ് വൈരമുത്തു. ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് വൈരമുത്തുവിന്റെ അഞ്ചാമത്തെ പുരസ്‌കാരമാണ്. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് 2003 ല്‍ പദ്മശ്രീയും 2014 ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments