28.8 C
Kollam
Monday, March 16, 2026
HomeNewsCrimeതെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കൾക്ക് വിഷം നൽകി കൊന്നു; പഞ്ചായത്ത് അധികൃതർക്കെതിരെ കേസ്

തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കൾക്ക് വിഷം നൽകി കൊന്നു; പഞ്ചായത്ത് അധികൃതർക്കെതിരെ കേസ്

- Advertisement -

തെലങ്കാനയിലെ മഞ്ചേറിയൽ ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ ഏകദേശം നൂറോളം തെരുവുനായ്ക്കളെ വിഷം നൽകി കൊന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ജന്നാരം മണ്ഡലത്തിലെ കിഷ്താപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് തലവന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നിർദേശപ്രകാരം നായ്ക്കളെ വിഷം നൽകി കൊന്നുവെന്നാണ് ആരോപണം. തുടർന്ന് മരിച്ച നായ്ക്കളുടെ മൃതദേഹങ്ങൾ ഗ്രാമത്തിന് സമീപമുള്ള നദിക്കരയിൽ കുഴിച്ചുമൂടിയതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മൃഗസ്നേഹികളും സാമൂഹിക പ്രവർത്തകരും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.

വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദവി; ടിവികെയെ സഖ്യത്തിലേക്ക് ആകർഷിക്കാൻ ബിജെപിയുടെ വൻ ഓഫർ


മൃഗസംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഗ്രാമങ്ങളിൽ തെരുവുനായ്ക്കളുടെ വർധനവിനെ തുടർന്ന് ഇത്തരത്തിലുള്ള ക്രൂര നടപടികൾ സ്വീകരിക്കുന്നതായി വിവിധ പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് പ്രവർത്തകർ ആരോപിക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments