തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ 5,000 രൂപ വീതം നേരിട്ട് കൈമാറി. സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി മാർച്ചിലെയും ഏപ്രിലിലെയും കുടിശ്ശിക തുകയും ഒരുമിച്ച് വിതരണം ചെയ്തതോടെയാണ് ഗുണഭോക്താക്കൾക്ക് ഈ തുക ലഭിച്ചത്. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത വർധിപ്പിക്കാനും കുടുംബങ്ങളുടെ ചെലവുഭാരം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഡിബിടി സംവിധാനം വഴിയാണ് തുക അക്കൗണ്ടുകളിൽ എത്തിച്ചിരിക്കുന്നത്.
നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചു; മലയാളി ഉൾപ്പെടെ ഏഴ് പേർ മരിച്ചു
ഇതോടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വിലക്കയറ്റവും ജീവിതച്ചെലവുകളും വർധിച്ച സാഹചര്യത്തിൽ ഈ സഹായം ഏറെ പ്രയോജനകരമാണെന്ന് ഗുണഭോക്താക്കൾ പ്രതികരിച്ചു. പദ്ധതിയുടെ തുടർഘട്ടങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.






















