27 C
Kollam
Wednesday, May 6, 2026
HomeNewsശബരിമല അയ്യപ്പനെ വിൽപനയ്ക്കു വച്ച് ദേവസ്വം ബോർഡും സർക്കാരും; ശബരിമല അയ്യപ്പ ധർമപരിഷത്ത്

ശബരിമല അയ്യപ്പനെ വിൽപനയ്ക്കു വച്ച് ദേവസ്വം ബോർഡും സർക്കാരും; ശബരിമല അയ്യപ്പ ധർമപരിഷത്ത്

- Advertisement -

പരമ്പരാഗതമായി ശബരിമലയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളെയും
ഹിന്ദു സംഘടനകളെയും ഒഴിവാക്കി ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോർഡിന്റേയും ഗവൺമെൻ്റിൻ്റേയും നടപടി തിരുത്തേണ്ടതാണെന്ന് ശബരിമല അയ്യപ്പ ധർമ പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോഓർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ള എന്നിവർ പറഞ്ഞു.

ശബരിമലയിൽ ദീർഘകാല പ്രവർത്തനം നടത്തി പാരമ്പര്യമുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനഫലമായിട്ടാണ് ശബരിമലയിലേയ്ക്ക് ഭക്തജനങ്ങളെ എത്തിക്കാൻ സഹായി ച്ചിട്ടുണ്ടെന്നുള്ള വസ്തുത മറച്ചുവെച്ച് ദേവസ്വം മന്ത്രി നടത്തുന്ന പ്രസ്‌താവനകൾ പ്രതിഷേധാർഹമാണ്. ശബരിമലയിലെ വരുമാനം വിവിധ എജൻസികൾ മുഖേനവഴി തിരിച്ചു വിടാനുള്ള സർക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും നടപടി ശബരിമലയെ രക്ഷിക്കാനുള്ള നടപടിയായി കാണാൻ കഴിയില്ലെന്നും ഇവർ ആരോപിച്ചു.

ആഗോള സംഗമം നടത്തുന്നതിൻ്റെ ഉദ്ദേശ്യം എന്താണെന്നു സംഘാടകർ നാളിതുവരെ വ്യക്തമാക്കിയിട്ടില്ല. ശബരിമല സന്ദേശം കേരളത്തിന് അകത്തും പുറത്തും,പ്രചരിപ്പിക്കുവാനും ഭക്തന്മാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തുകൊടുത്തുകൊണ്ടിരിന്ന സേവനങ്ങളെ പൂർണ്ണമായും ഒഴിവാക്കി നടത്തുന്ന ദേവസ്വം ബോർഡിൻ്റെയും ഗവൺമെൻ്റിൻ്റേയും നടപടിയെ കോടതി വഴി ചോദ്യം ചെയ്യാൻ ധർമ്മപരിഷത്ത് തയ്യാറെടുക്കുകയാണ്.

ആഗോള അയ്യപ്പ സംഗമത്തിന് ഗൂഢ ലക്ഷ്യമാണെന്നും ശബരിമല അയ്യപ്പനെവിൽപനയ്ക്കു വയ്ക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും പിണറായി സർക്കാരുമെന്ന് ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായരും ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ളയും ആരോപിച്ചു. അയ്യപ്പ സംഗമം രാഷ്ട്രീയ ലാഭത്തിനും പണസമ്പാദനത്തിനും വേണ്ടിയുള്ളതാണ്. ശബരിമല വികസനത്തിൻ്റെ പേരുപറഞ്ഞ് ആഗോള അയ്യപ്പ സംഗമത്തിനായി അഞ്ച് കാറ്റഗറിയിൽ പാക്കേജ് തയാറാക്കിയാണ് കോടികളുടെ പിരിവ് നടത്തുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെയാണ് പാക്കേജ്. മൂന്നു കോടിക്കു മുകളിൽ പണം നൽകുന്നവരെ ഡയമണ്ടിൽ ഉൾപ്പെടുത്തി, മണ്ഡലകാലത്ത് അഞ്ചു ദിവസവും മകരവിളക്ക്, വിഷു പൂജ, ഉത്സവം, മാസപൂജ എന്നീ സമയങ്ങളിൽ ഒരു ദിവസം വീതവും അഞ്ചു പേർക്ക് സൗജന്യ താമസവും അപ്പവും അരവണയും ഉൾപ്പെടുന്ന അഞ്ചു പ്രസാദക്കിറ്റും ഡയറിയും പമ്പയിൽ കാർ പാർക്കിങ്ങും അനുവദിക്കും. ഒരു കോടിക്കും മൂന്നു കോടിയ്ക്കുമിടയിൽ പണം നൽകുന്നവർക്ക് പ്ലാറ്റിനത്തിൽ ഉൾപ്പെടുത്തി മണ്ഡല പൂജ കാലയളവിൽ അഞ്ചു ദിവസത്തെ താമസ സൗകര്യമാണ് പകരം നൽകുക.

സംഗമത്തിന്റെ സ്പോൺസർഷിപ്പ് വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പൻ്റെ പേരിൽ ചടങ്ങു നടക്കുമ്പോൾ എങ്ങനെ കമ്പനികളെ ഉൾപ്പെടുത്താനാകുമെന്നു കോടതി ചോദിച്ചത് പ്രസക്തമാണ്.

ശബരിമലയിൽ സുഖവാസത്തിനും വി.ഐ.പി. ദർശനത്തിനും ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത് കണക്കിലെടുക്കാതെയാണ് ദേവസ്വം ബോർഡിൻ്റെ ഇപ്പോഴത്തെ നീക്കമെന്നും അവർ ആരോപിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments