ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി “ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് “മുഖ്യ കാര്യദർശിയും ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകി അമ്മയുടെ മകളുമായ ബാലാമണി അമ്മ ഹരിവരാസന ആലാപന യജ്ഞം നടത്തുവാൻ എല്ലാ ഭക്തരോടും ഭക്തി പുരസരം ആവശ്യപ്പെടുന്നു.
കലിയുഗത്തിന്റെ ഭഗവാനായ ശബരിമല ശ്രീഅയ്യപ്പന്റെ കോപമണ് ഇന്ന് നാം കാണുന്നത്. ഇത് മനുഷ്യമനസ്സുകളിലേക്കും വ്യാപിച്ചിരിക്കുന്നു .കോടതിയോടും സർക്കാരിനോടും പരാതിക്കുള്ള സമയം നമ്മുക്ക് തിരെയില്ല. നൂറ്റാണ്ടുകളായി നില നിൽക്കുന്ന ആചാരങ്ങൾ പാലിക്കുക തന്നെ വേണം 1923-ൽ അമ്മ ഹരിവരാസനം ഏഴുതുമ്പോൾ മുപ്പത് വയസ്റ്റായിരുന്നു. അമ്മയുടെ അച്ചൻ അനന്ത കൃഷ്ണ അയ്യർ ശബരിമല മേൽ ശാന്തിയുമായിരുന്നു. ആ കാലത്ത് പോലും മല കയറി അശുദ്ധമാക്കാൻ ആരും തന്നെ തയ്യാറായിട്ടില്ല മുത്തച്ചന്റെ കൈവശം പേരു പോലും എഴുതാതെ കാണിക്കയായി ഹരിവരാസനം നടയിൽ സമർപ്പിക്കുകയായിരുന്നു. എല്ലാം അയ്യപ്പനിൽ സമർപ്പിക്കുക. ഭഗവാന്റെ കോപം ശമിപ്പിക്കാൻ ഹരിവരാസന ആലാപനം അല്ലാതെ മറ്റൊന്നില്ല. നടയിൽ ഹരിവരാസനം ആലപിക്കുമ്പോൾ ആ തണുപ്പിൽ പ്രകൃതി പോലും നിശ്ചലമാകുന്ന അവസ്ഥ മനസ്സിലാക്കുക. കലുക്ഷിതമായി നിൽക്കുന്ന മാനവരാശികളുടെ മനസ്സുകളിലും സ്പർദയും കോപവും മാറി ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവരവരാൽ കഴിയുന്ന പോലെ വീടുകളിലും ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾ കൂടുന്ന ഇടങ്ങളിലും ഹരിവരാസനം ആലപിക്കാൻ താല്പര്യപ്പെടുന്നു. താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക:
ശബരിമലയുടെ പവിത്രത അശുദ്ധമാക്കരുത്
- Advertisement -
- Advertisement -
- Advertisement -
- Advertisement -