29.9 C
Kollam
Saturday, April 18, 2026
HomeMost Viewedപീരുമേടിന് സമീപം കെഎസ്ആർടിസി–കോളജ് ബസ് കൂട്ടിയിടി; 12 പേർക്ക് പരിക്ക്

പീരുമേടിന് സമീപം കെഎസ്ആർടിസി–കോളജ് ബസ് കൂട്ടിയിടി; 12 പേർക്ക് പരിക്ക്

- Advertisement -

ഇടുക്കി പീരുമേടിന് സമീപം കെഎസ്ആർടിസി ബസും കോളജ് ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. കൊട്ടാരക്കര–ഡിണ്ടിഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിനും പീരുമേടിനും ഇടയിലെ 55-ാം മൈൽ ഭാഗത്താണ് സംഭവം നടന്നത്. കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കുമളി ഭാഗത്ത് നിന്ന് കോളജിലേക്ക് വരികയായിരുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ 12 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രാവിലെ ഏകദേശം 8.30 ഓടെയാണ് അപകടം ഉണ്ടായത്. വിവരം ലഭിച്ചതോടെ പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments