മുട്ടയിലെ മഞ്ഞക്കരു കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം, സാധാരണ ആരോഗ്യവാനായ ഒരാള്‍ക്ക് മിതമായി മുട്ട കഴിക്കുന്നത് വലിയ അപകടമുണ്ടാക്കില്ല. മുട്ടയിലെ കൊളസ്‌ട്രോള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയെ നേരിട്ട് ബാധിക്കണമെന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
‘ദുരന്തബാധിതർക്കുള്ള വീടിന്റെ തറക്കല്ലിടൽ പാർലമെന്റ് കഴിഞ്ഞശേഷം നടക്കും’; ഉറപ്പ് നൽകി സതീശൻ
മറിച്ച്, മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ബി12, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മുട്ട കഴിക്കാവൂ. പൊതുവെ ദിവസേന ഒരു മുട്ട വരെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. സമതുലിതമായ ആഹാരക്രമവും വ്യായാമവും പാലിച്ചാല്‍ മുട്ട ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം.
