29.3 C
Kollam
Tuesday, May 26, 2026
HomeNewsCrimeമൊബൈൽ ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയ തർക്കം; ബിലാസ്പൂരിൽ യുവാവിനെ കുത്തിക്കൊന്ന് യുവതി

മൊബൈൽ ബ്ലോക്ക് ചെയ്തതിനെ ചൊല്ലിയ തർക്കം; ബിലാസ്പൂരിൽ യുവാവിനെ കുത്തിക്കൊന്ന് യുവതി

- Advertisement -

ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന് യുവതി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 25-കാരനായ കാംത പ്രസാദ് സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 22-കാരി റോഷ്‌നി സൂര്യവംശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ ജ്യോതിഷ് ജെ ബി അന്തരിച്ചു; മാധ്യമലോകത്തിന് തീരാനഷ്ടം


എന്നാൽ അടുത്തകാലത്ത് കാംത ഫോൺ കോളുകളും സന്ദേശങ്ങളും അവഗണിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ ബന്ധത്തിൽ പ്രശ്നങ്ങൾ രൂക്ഷമായി. ഇതിൽ പ്രകോപിതയായ യുവതി കത്തിയുമായി കാംതയുടെ വാടക വീട്ടിലെത്തി. വാക്കുതർക്കത്തിനിടെയാണ് നെഞ്ചിൽ കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments