പട്ടികവര്‍ഗമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ജനുവരി 10ന് ചിതറയിലും 11ന് കുളത്തൂപ്പുഴയിലുമായി നടക്കും. ജനുവരി 10ന് രാവിലെ ഒന്‍പതിന് ചിതറ ഗ്രാമപഞ്ചായത്തിലെ വഞ്ചിയോട് പട്ടികവര്‍ഗ മേഖലയിലെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും.
ജനുവരി 10ന് ഉച്ച കഴിഞ്ഞ് രണ്ടിന് വഞ്ചിയോട് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ മെമ്പര്‍ വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി മുഖ്യ അതിഥിയാകും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ജെ. നജീബത്ത്, ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.എം. രജിത, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ കെ. ഉഷ, ചിതറ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ മടത്തറ അനില്‍, ചിതറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിജിത്, കവിത, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, പട്ടികവര്‍ഗ വികസന ഓഫീസര്‍ വിധുമോള്‍, ട്രൈബല്‍ എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസര്‍ എസ്. മുഹമ്മദ് ഷൈജു, ചിതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ. അമ്പിളി എന്നിവര്‍ സംസാരിക്കും. വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിക്കും.
ജനുവരി 11ന് രാവിലെ 10ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈല ബീവി യോഗത്തില്‍ അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ എന്നിവര്‍ സംസാരിക്കും.
പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. മുഹമ്മദ് ഷൈജുവും സ്ത്രീ ശാക്തീകരണ നിയമങ്ങള്‍ എന്ന വിഷയം അഡ്വ. ജി.കെ. പ്രശാന്തും അവതരിപ്പിക്കും.
