25 C
Kollam
Sunday, February 16, 2025
HomeNewsസുരേഷ് ​ഗോപി വിജയിക്കുമെന്ന് സർവേ; എബിപി സീ വോട്ടർ എക്സിറ്റ് പോൾ സർവേ

സുരേഷ് ​ഗോപി വിജയിക്കുമെന്ന് സർവേ; എബിപി സീ വോട്ടർ എക്സിറ്റ് പോൾ സർവേ

- Advertisement -
- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിൻ്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്. ഭരണം പിടിക്കുമെന്ന് പറയുന്ന ഇന്ത്യ മുന്നണി 295 സീറ്റിൽ ജയപ്രതീക്ഷ അർപ്പിക്കുമ്പോൾ മൂന്നാം വട്ടവും വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമെന്നാണ് മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം പ്രതീക്ഷിക്കുന്നത്

ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ​ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ​ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments