26.4 C
Kollam
Sunday, June 28, 2026
HomeNewsയുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നതിൽ ആശങ്ക; അറിയിച്ച് ഇന്ത്യ

യുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നതിൽ ആശങ്ക; അറിയിച്ച് ഇന്ത്യ

- Advertisement -

യുക്രെയ‍്നിൽ സംഘർഷം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും സാധാരണക്കാർക്ക് നേരെയുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷം ചർച്ചകളിലൂടെയും നയതന്ത്രപരമായും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും ഇതിനായി ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനിടെ, യുക്രെയ‍്നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തെത്തി. യുക്രെയ‍്നനിലേക്കും യുക്രെയ‍‍്‍ന് അകത്തുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. യുക്രെയ‍്‍ൻ സർക്കാരിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. യുക്രെയ‍്നിലെ ഇന്ത്യക്കാർ ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് എംബസിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments