24.4 C
Kollam
Thursday, January 15, 2026
HomeNewsCrimeഅയൽക്കാര്‍ തമ്മിൽ തര്‍ക്കം; സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

അയൽക്കാര്‍ തമ്മിൽ തര്‍ക്കം; സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

- Advertisement -

കൊച്ചിയിൽ അയൽക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു. എറണാകുളം കാലടി പിരാരൂരില്‍ സിപിഎം ബ്രാഞ്ച് അംഗം രാരൂര്‍ മുളവരിക്കല്‍ ജോസിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പുതുശേരി വീട്ടില്‍ പാപ്പു (75) വാണ് വെട്ടിയത്.

ഇന്ന് രാവിലെ ഇരുവരും തമ്മില്‍ ഭൂമി അതിര്‍ത്തിയുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. വെട്ടേറ്റ ജോസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസിന്റെ വലതുകൈയിലെ ഞെരമ്പു മുറിയുകയും ചെറിയ പൊട്ടലുമുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments