മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ; കൊല്ലം ജില്ലയില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കും
വോട്ടെണ്ണലിനോടനുബന്ധിച്ച് മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ...
കോവിഡ് വ്യാപനം; സുപ്രീകോടതി സ്വമേധയാ കേസെടുത്തു
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. നാല് കാര്യങ്ങള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കോവിഡ് വാക്സിനേഷന്‍, ഓക്സിജൻ വിതരണം,...
18 കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിൻ ; 24 മുതൽ കൊവിൻ ആപ് വഴി...
18 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് രജിസ്ട്രേഷൻ ശനിയാഴ്ചമുതൽ ആരംഭിക്കും.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള അതേരീതിയിൽ കൊവിൻ ആപ് വഴി രജിസ്റ്റർചെയ്യാം. കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയ്ക്കൊപ്പം റഷ്യൻ വാക്‌സിനായ സ്പുഡ്‌നിക്ക് വിയും ചില...
ലെഫ്റ്റനന്റ് റാം ; അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിഡിയോ പങ്കുവച്ചു
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ലെഫ്റ്റനന്റ് റാം സിനിമയുടെ പുതിയ വിഡിയോ രാം നവമി ദിനത്തില്‍ ആരാധകര്‍ക്കായി പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍. ചരിത്രപ്രസിദ്ധമാണ് പ്രണയത്തിന് വേണ്ടിയുള്ള ശ്രീരാമന്റെ യുദ്ധം . ഞങ്ങളുടെ ലെഫ്റ്റനന്റ് റാമിന്റെ...
ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു ; മഞ്ജു വാര്യർ
താൽക്കാലികമായി തന്റെ പുതിയ ചിത്രം 'ചതുർമുഖം' കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയാണെന്ന് നടി മഞ്ജു വാര്യർ
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം നിയന്ത്രണവിധേയവും, പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന...
മുംബയിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് ചോർന്നു ; 22 കോവിഡ് രോഗികള്‍ക്ക്...
നാസക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് 22 കോവിഡ് ബാധിതര്‍ മരിച്ചു. മരണമടഞ്ഞത് വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് .ആശുപത്രി പരിസരത്ത് ഓക്‌സിജന്‍ സംഭരിച്ചിരുന്ന കൂറ്റന്‍ ടാങ്കിലാണു ചോര്‍ച്ചയുണ്ടായത്. ഇതോടെ വെന്റിലേറ്ററിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടു.നാസക്...
കോവിഡ് കുതിക്കുന്നു ; ഹീറോ മോട്ടോകോര്‍പ്പ് താല്‍ക്കാലികമായി ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തി
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് രാജ്യത്തുടനീളമുള്ള എല്ലാ നിര്‍മ്മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഹീറോ മോട്ടോര്‍...
ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കും ; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം കൂടി,...
രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസ ലോകത്ത് കഴിയുന്നവര്‍ക്ക് നേട്ടമാണ്. പുതിയ വിവരം ഗള്‍ഫില്‍ നിന്ന് പണമയക്കുന്നവര്‍ കൂടി വരുന്നു എന്നാണ് . റമദാന്‍...
ഇന്ത്യ-യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ ; ഏപ്രില്‍ 24...
കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ-യുകെ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രാ വിലക്കുള്ള ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളില്‍ ബ്രിട്ടന്‍ കഴിഞ്ഞ ദിവസം...
വാക്‌സിന് വില പ്രഖ്യാപിച്ചു ; കേന്ദ്രത്തിന് 150, സംസ്ഥാനങ്ങള്‍ക്ക് 400, സ്വകാര്യ ആശുപത്രികള്‍ക്ക് 600
കൊറോണ വാക്‌സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുമ്പോള്‍ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150...





















