ഓണാട്ടുകരയുടെ സംസ്കൃതി ഉണര്‍ത്തിയുള്ള കാളകെട്ട് മഹോല്‍സവത്തോടെ ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് ആരംഭമാവുകയാണ്. പോയകാല സ്മരണകളെ ഉണര്‍ത്തുന്ന കാര്‍ഷിക വിളവെടുപ്പാണ് കാളകെട്ടു മഹോല്‍സവം കൊണ്ടര്‍ത്ഥമാക്കുന്നത്. എല്ലാവര്‍ഷവും ഇരുപത്തിയെട്ടാം ഓണത്തിനാണ് മഹോത്സവം കൊണ്ടാടുന്നത്.