29.4 C
Kollam
Friday, May 22, 2026
HomeKeralamമലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: സർക്കാർ കോടതിയിലേക്ക്; സാവകാശം തേടുമെന്ന് രമേശ് ചെന്നിത്തല

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: സർക്കാർ കോടതിയിലേക്ക്; സാവകാശം തേടുമെന്ന് രമേശ് ചെന്നിത്തല

- Advertisement -

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: സർക്കാർ ഇടപെടുന്നു; കോടതിയിൽ സാവകാശം തേടും

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടുന്നു. നാളെക്കകം എട്ട് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദ്ദേശമുള്ള പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് കോടതിയിൽ നിന്ന് കൂടുതൽ സാവകാശം തേടാൻ തീരുമാനിച്ചത്.

പ്രദേശവാസികളുമായി മന്ത്രി റോജി എം. ജോൺ ചർച്ച നടത്തും

പ്രശ്നത്തിന് മാനുഷിക പരിഗണന നൽകിക്കൊണ്ട് ശാശ്വത പരിഹാരം കാണുന്നതിനായി പ്രദേശവാസികളുമായി ചർച്ച നടത്താൻ എറണാകുളത്തു നിന്നുള്ള മന്ത്രി റോജി എം. ജോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 15 തവണയും കുടിയൊഴിപ്പിക്കൽ നടപടികൾക്കായി അധികൃതർ എത്തിയപ്പോൾ പ്രദേശവാസികൾ ശക്തമായ പ്രതിരോധമാണ് തീർത്തത്.

“തങ്ങൾക്ക് പുനരധിവാസമല്ല വേണ്ടത്, തലമുറകളായി താമസിക്കുന്ന ഈ മണ്ണിൽ തന്നെ തുടരാൻ അനുവദിക്കണം. 19 ഏക്കർ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി തരികയാണ് സർക്കാർ ചെയ്യേണ്ടത്.” എന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

കോടതി തിരുത്താൻ തയ്യാറാകണമെന്ന് പി.വി. ശ്രീനിജൻ മുൻ എം.എൽ.എ

കുടിയൊഴിപ്പിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ മന്ത്രി ആർ. ബിന്ദു, മുൻ എം.എൽ.എ പി.വി. ശ്രീനിജൻ എന്നിവരടക്കമുള്ള സി.പി.എം നേതാക്കൾ സമരപ്പന്തലിൽ എത്തിയിരുന്നു. അഡ്വക്കേറ്റ് കമ്മീഷന് ലാൻഡ് മാഫിയാ താല്പര്യങ്ങളുണ്ടെന്ന് ശ്രീനിജൻ ആരോപിച്ചു. കോടതിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാകണമെന്നും, ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments