27.8 C
Kollam
Wednesday, May 6, 2026
HomeEntertainmentറേന്ത അഥവാ ലയ്സ്

റേന്ത അഥവാ ലയ്സ്

- Advertisement -

 

 

റേന്ത…… അഥവാ ലയ്സ്. കൈവിരലുകളുടെ അനര്‍ഗളമായ ചലനത്തില്‍ വിരിയുന്ന ഒരു കലാസൃഷ്ടി .

പോര്‍ച്ചുഗ്രീസ് സാമ്രാജ്യത്വത്തിന്റെ സ്മൃതി പഥങ്ങളിലെ ശേഷിപ്പിന്റെ അദ്ധ്യായത്തിലെ ഒരു ഏട്. കേരളത്തില്‍ കൊല്ലത്തിനു മാത്രം അവകാശപ്പെടാവുന്നതും ഒരുപക്ഷേ,ഇന്ത്യയില്‍ തന്നെ മറ്റെങ്ങും കാണാന്‍ കഴിയാത്തതുമായ ഇത്തരം ഒരു കലാവിരുന്നിന്റെ സമഭാവന കൊല്ലത്ത് ഇരവിപുരത്ത്തിനു മാത്രം സ്വന്തം.

പോര്‍ച്ചുഗ്രീസ് പദമായ റേന്തക്ക് ലയ്സ് എന്നാണ് അര്‍ഥം.  കോട്ടന്‍ നൂലില്‍ കൈവിരലുകളാല്‍ കലയുടെ മായിക വര്‍ണ്ണങ്ങള്‍ ലയ്സുകളിലൂടെ വിരിയിക്കുന്നതാണ് റേന്ത.

ഇരവിപുരത്തെ കടലോര പ്രദേശങ്ങളില്‍ ഈ കരകൌശലവിദ്യ എത്തീട്ട് ഇപ്പോള്‍ അഞ്ചു നൂറ്റാണ്ടുള്‍ പിന്നിടുന്നു.

1515 മുതല്‍  1544 വരെയുള്ള ഇരുപത്തിയൊന്പതു വര്‍ഷക്കാലം ഇരവിപുരത്ത് ഏതാനും പോര്ച്ചുഗ്രീസ് പ്രഭ്വികള്‍ താമസിച്ചിരുന്നതായി ചരിത്രം പറയുന്നു. വിനോദത്തിനും സമയമ്പോക്കിനുമായി രാജ്ഞിയും തോഴിമാരും റേന്ത നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്രേ.ഇവരില്‍ നിന്നും തദ്ദേശവാസികളായ സ്ത്രീകള്‍ ഈ വിദ്യ അഭ്യസിച്ചിരുന്നതായി അനുമാനിക്കുന്നു. പഠിച്ചവര്‍ പഠിച്ചവര്‍ തലമുറകള്‍ക്ക് കൈമാറി. അങ്ങനെ തലമുറകള്‍ തലമുറകള്‍ക്ക് കൈമാറി റേന്ത എന്ന കലാരൂപം ഇരവിപുരത്തെ കടലോര വീഥികളില്‍ ഏതാനും ചില വീടുകളില്‍ ഒതുങ്ങി നില്‍ക്കുന്നു.

റേന്ത നിര്‍മ്മാണത്തില്‍  ഏറെ വൈദഗ്ദ്യം പുലര്‍ത്തുന്നത് വൃദധ സ്ത്രീകളാണ്. തോണ്ണൂറിനോടടുപ്പിച്ചവര്‍ ചുറുചുറുക്കോടെ കലാവിരുതുകള്‍ പ്രകടമാക്കുമ്പോള്‍ ആശ്ചര്യം തോന്നിപ്പോകും. ഏറെ സൂക്ഷ്മതയും അതിലേറെ ക്ഷമയും ആവശ്യമുള്ള ഇത്തരം ഒരു തൊഴില്‍ അഭിമാനത്തോടെ ചെയ്തു അധ്വാത്തിന്റെ പ്രതിഫലം വാങ്ങുമ്പോല്‍, ഈ ശിഷ്ട്ടകാലത്തും സ്വന്തം കാലില്‍ നിന്നുകൊണ്ട് മക്കളുടെയോ ഉടയവരുടെയോ ആശ്രയത്തില്‍ കഴിയാതെ ജീവിക്കാന്‍ കഴിയുന്നതു ഒരു മാതൃകയായി മാറുന്നു.

യഥാര്‍ത്ഥത്തില്‍ ഈ കലയിലൂടെയുള്ള  തൊഴിലിനു വേണ്ടത് ഒരു സാധകം തന്നെയാണ്.  ഒരു നീണ്ട പരിശീലനം. അതുകൊണ്ടാവണം ഇന്നത്തെ തലമുറയെ ഇതുവേണ്ട രീതിയില്‍ ആകര്‍ഷിക്കപ്പെടാതെ പോകുന്നത്.

കണക്കു തെറ്റാത്ത കുരുക്കുകളിലൂടെ ദ്രുതഗതിയില്‍ മെനയുന്ന ഈ കലാനിപുണത എത്ര കണ്ടു പ്രശംസിച്ചാലും മതിവരില്ല.

ചകിരിയില്‍ തീര്‍ത്ത വൃത്താകൃതിയിലുള്ള തലയിണയുടെ പുറത്ത് വെച്ചാണ് റേന്ത നിര്‍മ്മാണം. ഇതിന്റെ മുകളിലായി ഡിസൈന്‍ ചെയ്ത ബയന്റ് വെക്കുന്നു.  ഈ ബയന്റില്‍ മൊട്ടുസൂചികള്‍ തറച്ചശേഷം നിരവധി വീര്‍ളകളില്‍ അഥവ ബോബനുകളില്‍ ചുറ്റിയിരിക്കുന്ന കോട്ടന്‍ നൂല് ഉപയോഗിച്ച് മെനഞ്ഞു തുടങ്ങും. മൂന്നര ഇഞ്ച്‌ നീളമുള്ള മരക്കഷണങ്ങളിലാണ് വീര്‍ള നിര്‍മ്മിക്കുന്നത്.

ഫ്റോക്ക്, ടേബിള്‍ ക്ലോത്ത്, വിന്‍ഡോ കര്‍ട്ടന്‍, ചെയര്‍ ബാക്ക്, ബെഡ്ഷീറ്റ്, പില്ലോ കവര്‍, ക്യാപ്, മീറ്റര്‍ ലയ്സ്, തുടങ്ങി ഒട്ടനവധി റേന്തകള്‍ അഥവാ ലയ്സുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കുന്നു.

ഇവിടെ റേന്തയെ പ്രധാനമായും അഭിമുഖീകരിക്കുന്ന പ്രശ്നം വിപണനം ആണ്.റേന്തയ്ക്ക് നാട്ടില്‍ ഉപയോക്താക്കള്‍ കുറവാണ്.  കാരണം, ഈ ഉദ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ്നല്‍കേണ്ടി വരുന്നത്. അതിനു കാരണമുണ്ട്: ഒരു കര്‍ചീഫ്‌ തന്നെ നിര്‍മ്മിക്കണമെങ്കില്‍ ഒരാളുടെ മൂന്ന് ദിവസത്തെ അധ്വാനമെങ്കിലും വേണ്ടി വരും.ശരാശരി ഒരാള്‍ക്ക്‌ ദിവസം മുപ്പതു രൂപവെച്ച് മൂന്ന് ദിവസമാകുമ്പോള്‍ തൊണ്ണൂറുരൂപ കൂലിയിനത്തില്‍ കൊടുക്കേണ്ടി വരും. അക്കാരണത്താല്‍ ഇത്തരം ഒരു കര്‍ചീഫ്‌ വിറ്റഴിക്കുന്നത് നൂറു രൂപക്കാണ്.ടേബിള്‍ ക്ലോത്തിന്റെ വില രണ്ടായിരത്തി അഞ്ഞൂറിലേറെയും വരും.കൂലിയുടെയും മറ്റു അസംസ്കൃത വസ്തുക്കളുടെയും കണക്കു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും മീതിയായി ഒന്നും ലഭിക്കുന്നില്ലെന്നുള്ളതാണു യാഥാര്‍ത്യം.

റേന്ത നിര്‍മ്മാണം 1969 നു മുമ്പ് വരെ ഇരവിപുരത്തുകാര്‍ക്ക് ഒരു കുടില്‍ വ്യവസായമായിരുന്നു. എന്നാല്‍ റേന്ത നിര്‍മ്മാണം പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി 1969 ല്‍ ഇരവിപുരത്ത് വനിതാ കോട്ടേജ് ഇന്ടസ്ട്രിയല്‍ കോപ്പറെറ്റീവ്സൊസൈറ്റി എന്ന പേരില്‍ ഒരു സംഘം ആരംഭിച്ചു. ഇപ്പോള്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനം  നിലച്ചിരിക്കുകയാണ്; അതുപോലെ റേന്ത നിര്‍മ്മാണവും.

സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍, ചെന്നൈലുള്ള ഒരു സ്ഥാപനം വഴിയാണ് റേന്ത ഉദ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്.

സൂക്ഷ്മതയും വൃത്തിയും റേന്ത നിര്‍മ്മാണത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ്. കൃത്യമായി ചെയ്തില്ലെങ്കില്‍‌ ഉദേശിക്കുന്ന ഡിസൈന്‍ റേന്തയില്‍  രൂപപ്പെടില്ല. വിദേശീയര്‍ വൃത്തിയുള്ള റേന്തകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.വിദേശികള്‍ കൂടുതല്‍ അലങ്കാരത്തിനായാണ് റേന്ത ഉപയോഗിക്കുന്നത്. ഒറ്റപ്രാവശ്യത്തെ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുകയും ചെയ്യും.

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments