28.2 C
Kollam
Wednesday, January 14, 2026
HomeEntertainmentMoviesഹരിശങ്കറിന്റെ ആലാപനമാധുര്യത്തില്‍ വികൃതിയിലെ 'ചില്ലയിലെ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അതിമനോഹരം ;; അനു സിതാര...

ഹരിശങ്കറിന്റെ ആലാപനമാധുര്യത്തില്‍ വികൃതിയിലെ ‘ചില്ലയിലെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അതിമനോഹരം ;; അനു സിതാര ലിറിക്കല്‍ വീഡിയോ കാണാം ഇവിടെ …

- Advertisement -

ഹരിശങ്കറിന്റെ ആലാപനം ഒരു രക്ഷയുമില്ല. ഗൃഹാതുരതയുടെ ഉണര്‍ത്തു പാട്ടായി ഈ ഗാനത്തെ മലയാളികള്‍ നെഞ്ചിലേറ്റി കഴിഞ്ഞു എന്നു തന്നെ പറയാം. പ്രേക്ഷകര്‍ മാത്രമല്ല ‘പൊട്ടാസ് ബോംബ് ‘ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനു സിതാരയും ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞു.

ചില്ലയില്‍ തട്ടി ജീവാംശമായ മഴതുള്ളികള്‍ ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് നിങ്ങള്‍ക്ക് ഈ ഗാനം പകര്‍ന്നു നല്‍കുന്നത്. ആസിഫ് അലിയും അനു സിതാരയും ചേര്‍ന്നാണ് ഈ ഗാനം പുറത്തു വിട്ടത്. ഹരിശങ്കറിന്റെ ആലാപന മാധുര്യം കൊണ്ട് സോഷ്യല്‍ ലോകം കീഴടക്കാന്‍ ഒരുങ്ങി കഴിഞ്ഞു ഈ ഗാനം. സന്തോഷ് വര്‍മ്മയുടെ അതി മനോഹരമായ വരികള്‍ മാസ്മരികതയുടെ മൗനവും നിശബ്ദതയും നിറച്ച് ബിജിബാലിന്റെ സംഗീതം കൂടിച്ചേരുമ്പോള്‍ ഗാനം മലയാളികളുടെ മനസ്സില്‍ തെളിമയുടെ നീരൊഴുക്കായി പ്രവഹിക്കുന്നു. മലയാളികളുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കാനായി മഴ നൂല് പോലെ പെയ്തിറങ്ങിയ ഗാനം അതാണ് ചില്ലയിലെ എന്നു തുടങ്ങുന്ന ഈ അതി മനോഹര ഗാനം. മലയാളികളുടെ നനുത്ത ഓര്‍മ്മകള്‍ ഈ പാട്ടിലൂടെ മുളച്ച് പൊന്തിയേക്കാം.. കേള്‍ക്കൂ ചില്ലയിലെ തൂമഞ്ഞിന്‍ …

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments